മൈക്രോമാക്‌സുമായി സഹകരിച്ച് ബി.എസ്.എന്‍.എല്‍ ഭാരത് 1 ഫോണ്‍ ഇറക്കി. 4ജി സംവിധാനത്തോടെ എത്തുന്ന ഫോണിന് 2,200 രൂപയാണ് വില. രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്ത 500 ദശലക്ഷം ജനങ്ങളെ ഉദ്ദേശിച്ചാണ് ഈ ഫോണ്‍ എന്ന് ബി.എസ്.എന്‍.എല്‍ വ്യക്തമാക്കുന്നു. ജിയോ ഫോണിന് കടുത്ത വെല്ലുവിളിയായിരിക്കും ഈ ഫോണ്‍ എന്നാണ് കരുതുന്നത്.

ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 205 മൊബൈല്‍ പ്ലാറ്റ്‌ഫോമിലാണ് ഈ ഫോണ്‍ എത്തുന്നത്. 512 എംബിയാണ് റാം ശേഷി. 4ജിബി ഇന്‍ബില്‍ട്ട് മെമ്മറിയുണ്ട്. 2000 എംഎഎച്ചാണ് ബാറ്ററി ശേഷി. 2.4 ഇഞ്ച് ക്യൂവിജിഎ ഡിസ്‌പ്ലേയാണ് ഫോണുനുള്ളത്. 2എംപി പ്രധാന ക്യാമറയും, വിജിഎ മുന്‍ ക്യാമറയും ഫോണിനുണ്ട്. 22 ഭാഷകള്‍ ഫോണില്‍ സപ്പോര്‍ട്ട് ചെയ്യും. അടുത്ത ആഴ്ച മുതല്‍ ഫോണ്‍ വിപണിയില്‍ എത്തും.