ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ഒരുക്കത്തിലാണ് രാജ്യമെന്നും ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള വാഹനങ്ങളാവും അടുത്ത തലമുറയുടേതെന്നും ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമായ ജി. മാധവന്‍ നായര്‍.

റോഡുകളില്‍ ദീര്‍ഘ നേരം ഓടുന്നതിന് ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള മോട്ടോര്‍ വാഹനങ്ങളാവും മികച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിച്ചുളള വാഹനത്തിന്റെ ഏകദേശരൂപം ഐഎസ്ആര്‍ഒ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായി നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് റ്റാറ്റാ മോട്ടോഴ്‌സും ഐഎസ്ആര്‍ഒയും സംയുക്തമായി പുറത്തിറക്കിയ ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള ബസിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.