ദില്ലി:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നാഭിപ്രായത്തില്‍ പ്രതികരണവുമായി മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ.തരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചതിനെതിരെയാണ് സുനില്‍ അറോറയുടെ പ്രതികരണം.വ്യത്യസ്ത അഭിപ്രായം യോഗത്തിനുള്ളില്‍ പറഞ്ഞാലും അത് പരസ്യമാക്കാറില്ലെന്നും വിരമിച്ച ശേഷം പുസ്തകം എഴുതുമ്പോഴോ മറ്റോ അഭിപ്രായം പറയലാണ് പതിവെന്നുമായിരുന്നു സുനില്‍ അറോറയുടെ വിശദീകരണം.മുമ്പും സമിതി അംഗങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടായിട്ടുണ്ടെന്നും സുനില്‍ അറോറ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്നാണ് ലവാസയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ അദ്ദേഹം വിയോജിപ്പ് അറിയിച്ചിരുന്നു. യോഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവില്‍ അതുണ്ടായില്ലെന്ന് ലവാസ പറയുന്നു. തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലവാസ.പെരുമാറ്റച്ചട്ടലംഘനം പരിഗണിക്കുന്ന സമിതിയിലെ അംഗമാണ് അശോക് ലവാസ.മൂന്നംഗ ഇലക്ഷന് കമ്മീഷനില്‍, സുനില്‍ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും അശോക് ലവാസ, സുഷീല്‍ ചന്ദ്ര എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമാണ്.