കൊല്‍ക്കത്ത:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭ്രാന്തായെന്നും കാലാവധി തീരാറായെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് സത്യഗ്രഹമിരിക്കുന്ന മമത മോദിയെയും കേന്ദ്രസര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചു.ചുണയുണ്ടെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ.ഇത് ബംഗാളാണ്.തങ്ങള്‍ക്ക് ഭയമില്ലെന്നും മമത കേന്ദ്രത്തെ വെല്ലുവിളിച്ചു.
മമതാ ബാനര്‍ജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്.മമതയെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.ബംഗാളിലെ സംഭവങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.