കൊച്ചി:യാക്കോബായ സഭയിലെ ആഭ്യന്തര കലഹം രൂക്ഷമായതോടെ സഭാധ്യക്ഷന്‍ ബസേലിയസ് തോമസ് പ്രഥമന്‍ ബാവാ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു.പുതിയ സഭാ ഭാരവാഹികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ട്രസ്റ്റി സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്നും തോമസ് പ്രഥമന്‍ ബാവ പാത്രിയാര്‍ക്കിസ് ബാവയ്ക്ക് കത്തയച്ചു.
യാക്കോബായ സഭയിലെ പുതിയ ഭരണസമിതിയും സഭാധ്യക്ഷനും തമ്മില്‍ നല്ല ബന്ധത്തിലല്ല.സഭാ ഭരണത്തില്‍ സാമ്പത്തിക ക്രമക്കേട് പുതിയ ഭരണസമിതി ആരോപിക്കുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സമിതികള്‍ക്ക് സഭയില്‍ പ്രവര്‍ത്തന സ്വാതന്ത്യമില്ലെന്നും സഭാ സമിതികളില്‍ ചര്‍ച്ച ചെയ്യേണ്ട അജണ്ട നിശ്ചയിക്കുന്നത് ബാഹ്യശക്തികളാണെന്നും ഭാരവാഹികള്‍ പറയുന്നു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അംഗീകരിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ തനിക്കെതിരെ സത്യവിരുദ്ധമായ ആരോപണമാണ് സഭാ ഭാരവാഹികള്‍ ഉന്നയിക്കുന്നതെന്നാണ് തോമസ് പ്രഥമന്‍ ബാവയുടെ വിശദീകരണം.