തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ യുഡിഎഫ് ഇന്ന് മതേതര വനിതാ സംഗമം സംഘടിപ്പിക്കും.വൈകിട്ട് മൂന്നുമണിക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്യും.എല്ലാജില്ലകളിലും സംഘടിപ്പിക്കുന്ന പരിപാടിയില്‍ യുഡിഎഫ് നേതാക്കള്‍ നേതൃത്വം നല്‍കും.
വനിതാമതിലിനും അയ്യപ്പജ്യോതിക്കും ബദലായാണ് സംഗമം.വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ച് യുഡിഎഫ് ശക്തമായി എതിര്‍ക്കുകയാണ്.അതുപോലെ ശബരിമല കര്‍മ്മസമിതിയും ബിജെപിയും സംഘടിപ്പിച്ച അയ്യപ്പജ്യോതിയുമായും യുഡിഎഫ് സഹകരിച്ചില്ല.