പാലാ: ഇന്നലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെതിരെ പ്രവര്‍ത്തകര്‍ കൂവിയത് ശരിയായില്ലെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍. രണ്ടില ചിഹ്നം കിട്ടാത്തതില്‍ വിഷമമുണ്ട്.പിജെ ജോസഫിനെ നേരില്‍ക്കാണുമെന്നും ജോസ് ടോം പറഞ്ഞു.
ഇന്നലെ യുഡിഎഫ് കണ്‍വെന്‍ഷനിലെത്തിയ പിജെ ജോസഫിനെ കണ്ടതും പ്രവര്‍ത്തകര്‍ കൂകി വിളിക്കുകയായിരുന്നു. പ്രസംഗിക്കുമ്പോഴും കൂവലും ഗോബാക്ക് വിളികളും പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായി. രണ്ടില ചിഹ്നം നല്‍കാത്തതും വിമതനെക്കൊണ്ട് പത്രിക സമര്‍പ്പിച്ചതും ജോസ് പക്ഷക്കാരുടെയിടയില്‍ ജോസഫിനെതിരായ ശക്തമായ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. ഇന്നലത്തെ കൂവലും ജോസ് കെ മാണി പക്ഷക്കാര്‍ ആസൂത്രിതമായി ചെയ്യിച്ചതാണെന്നാണ് ജോസഫ് പക്ഷത്തിന്റെ ആരോപണം.