തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഭവങ്ങളിള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പിഎസ്സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക,ഉത്തരക്കടലാസ് ചോര്‍ച്ച അടക്കുമുള്ള വിഷയങ്ങളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ ഉപരോധം ഉച്ചവരെ തുടരും. സെക്രട്ടറിയേറ്റിലെ കന്‍ഡോണ്‍മെന്റ് ഗേറ്റിന് മൂന്നിലൊഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളും യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്.
അതേസമയം ഉപരോധം കാരണം പോലീസ് മിക്ക റോഡുകളും അടച്ചത് നഗരത്തെ ഗതാഗതക്കുരുക്കിലാക്കി.മണിക്കൂറുകളോളമായി വാഹനങ്ങള്‍ കുരുക്കില്‍ തുടരുകയാണ്. കാല്‍നടക്കാരെപ്പോലും കടത്തിവിടുന്നതിന് കര്‍ശന നിയന്ത്രണമാണേര്പ്പെടുത്തി യിരിക്കുന്നത്. സെക്രട്ടേറിയറ്റിലേക്ക് ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ചശേഷമാണ് ജീവനക്കാരെ കടത്തിവിടുന്നത്.