നിലയ്ക്കല്‍:ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുമെന്ന പഴയ നിലപാടില്‍ ഉറച്ച് തന്ത്രി.ഐ.ജി.എം.ആര്.അജിത്കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തന്ത്രിമാര്‍ നിലപാടറിയിച്ചത്.
യുവതികള്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് 50 വയസ് കഴിഞ്ഞ 15 വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയോഗിച്ചു.
അതിനിടെ ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ വശ്യപ്പെട്ട് ഇതുവരെ യുവതികള്‍ ആരും എത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.