കൊച്ചി:ശബരീമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിയ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്കും പണി കിട്ടി.ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ ചിലവ് കര്‍മസമിതിയുടെ നേതാക്കളില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിന്റെ പേരില്‍ ഡീന്‍ കുര്യക്കോസും നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനൊപ്പം ജനുവരി മൂന്നിന് നടന്ന ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിന്റെ വിശദാംശങ്ങളും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു.
ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിലും അതിന് തൊട്ടുമുന്‍പേയുള്ള ദിവസവും ഉണ്ടായ അക്രമങ്ങളിലെ നാശനഷ്ടങ്ങളുടെ ചിലവ് കര്‍മസമിതി നേതാക്കളില്‍ നിന്നും ഈടാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ശബരിമല ഹര്‍ത്താലില്‍ സംസ്ഥാനത്ത് 990 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു 38.52 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിച്ചുവെന്നും ഒരു കോടിയിലേറെ രൂപയുടെ സ്വകാര്യ വസ്തുക്കള്‍ക്ക് നാശമുണ്ടായിട്ടുണ്ടെന്നും മൂന്നു കോടിയിലേറെ രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്ക് മാത്രമുണ്ടായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
. മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍, ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല, മുന്‍പിഎസ്.സി അധ്യക്ഷന്‍ കെഎസ് രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് ശബരിമല കര്‍മസമിതിയുടെ ഭാരവാഹികള്‍ എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.