എറണാകുളം: സിനിമ നിര്‍മ്മാതാവ് ബോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന യുവനടന്‍ ഷെയ്ന്‍നിഗത്തിന്റെ പരാതിയില്‍ നിര്‍മ്മാതാക്കളുടെ സംഘടന നടപടിക്കൊരുങ്ങുന്നു. പരാതിയില്‍ ഉന്നയിച്ച ഷെയ്ന്‍ നായകനാകുന്ന കുര്‍ബാന, വെയില്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ ചര്‍ച്ച വിളിച്ചു ചേര്‍ത്തു. ഷെയ്ന്‍ നിഗത്തിനെയും ചര്‍ച്ചയ്ക്ക് വിളിക്കും. താരസംഘടനയായ അമ്മ ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ ആകും ചര്‍ച്ചയെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. ബോബി ജോര്‍ജ്ജ് ആണ് വെയില്‍ സിനിമയുടെ നിര്‍മ്മാതാവ്. ബുധനാഴ്ചയാണ് ബോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ നിഗം അമ്മ സംഘടനയ്ക്ക് പരാതി നല്‍കിയത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂളിനു ശേഷമാണ് നിര്‍മ്മാതാവ് വധഭീഷണി മുഴക്കിയതെന്നും പരാതിയിലുണ്ട്.സമൂഹമാധ്യമങ്ങളിലൂടെയും അദ്ദേഹം ഇത് തുറന്ന് പറഞ്ഞിരുന്നു.
കുർബാന എന്ന ചിത്രത്തിനു വേണ്ടി ഇടയ്ക്ക് അഭിനയിക്കാൻ പോയപ്പോൾ ഷെയിൻ തലമുടി വെട്ടിയതാണ് വെയിലിന്റെ നിർമ്മാതാവിനെ ചൊടിപ്പിച്ചത്.
അതേസമയം താന്‍ ഷെയ്‌നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്റെ അവസ്ഥ ബോധ്യപ്പെടുത്തുകയുമാണ് ചെയ്തതെന്നും വ്യക്തമാക്കി നിർമ്മാതാവും രംഗത്തു വന്നിട്ടുണ്ട്.
4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞുമാറുകയും, പ്രതിഫലത്തുക കൂട്ടി ചോദിക്കുകയും ചെയ്തുവെന്ന് നിർമ്മാതാവ് ആരോപിക്കുന്നു. താരത്തിനെതിരെ നിര്‍മ്മാതാവും സംഘടനയിൽ പരാതി നല്‍കിയിട്ടുണ്ട്.