തിരുവനന്തപുരം:വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡിവൈ.എസ് പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അതി ക്രൂരമായ നടപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഡിവൈ.എസ് പിയെ കേസില്‍ നിന്ന് രക്ഷപെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും ഇതുവരെ ഡിവൈ.എസ്പിയുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും പോലീസ് ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മരിച്ച സനല്‍കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊലീസിന്റെ അതിക്രമത്തില്‍ നിരപരാധികളായ നിരവധി പേരുടെ ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്.ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ലന്നും ചെന്നിത്തല പറഞ്ഞു.