കാസര്‍കോഡ്:പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍.രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകം നടത്താന്‍ പ്രേരണയായതെന്നും കൊലപാതകത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു.ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണം തുടങ്ങിയതായി കണ്ണൂര്‍ റെയ്ഞ്ച് ഐജി വ്യക്തമാക്കി.സംഭവസ്ഥലത്തുനിന്നും ഒരു കത്തിയുടെ പിടിയും മൂന്ന് മൊബൈല്‍ ഫോണുകളും പോലീസിനു ലഭിച്ചിട്ടുണ്ട്.
പെരിയയില്‍ കുറച്ചു ദിവസമായി സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം തുടരുകയാണ്.ഇന്നലെ രാത്രിയോടെ കൃപേഷ്, ജോഷി (ശരത് ലാല്‍) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്.