ചെങ്ങന്നൂര്‍:പ്രളയക്കെടുതിയില്‍ കുടുങ്ങിയ അവസാനത്തെ ആളെയും രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാദൗത്യത്തിലേര്പ്പെട്ടിരിക്കുന്നവര്.ഇപ്പോഴും ഏറ്റവുമധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു കരുതുന്ന ചെങ്ങന്നൂരിലെ ഉള്‍പ്രദേശങ്ങളിലാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.ചെറുവള്ളങ്ങള്‍ ഇന്ന് ഇറങ്ങിയിട്ടുണ്ട്.ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരുന്നു.മുഴുവന്‍ ആളുകളെയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാകുന്നത് ആളുകളുടെ നിസ്സഹകരണമാണ്.ചെങ്ങന്നൂരിലെ
ഉള്‍പ്രദേശങ്ങളായ പാണ്ടനാട്,തിരുവന്മണ്ടൂര് തുടങ്ങിയ പ്രദേശങ്ങളില്‍ പലയിടത്തും മല്‍സ്യത്തൊഴിലാളികളടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ വീടുകളില്‍ നിന്നും ഇറങ്ങില്ലെന്ന് വാശിയോടെ നൂറുകണക്കിനാളുകളാണ് ഇപ്പോഴും നില്‍ക്കുന്നത്.സ്വന്തം മക്കള്‍ വിളിച്ചിട്ടു പോലും വീട്ടില്‍നിന്നിറങ്ങാന്‍ കൂട്ടാക്കാത്തവരുടെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.ഭൂരിപക്ഷം പേരും കന്നുകാലികള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ചുപോരാന്‍ മടിച്ചാണ് വീട്ടില്‍ നിന്നുമിറങ്ങാത്തത്.
എറണാകുളത്തെ രക്ഷാപ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായതായി ജില്ലാകളക്ടര്‍ അറിയിച്ചത്.ഫ്ളാറ്റുകളില്‍ ഉള്ള കുടുതല്‍ പേരും ക്യാമ്പുകളില്‍ വരുന്നില്ലെന്നാണ് അധികൃതരോട് പറഞ്ഞത്.അവര്‍ക്ക് കൃത്യമായി ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള നടപടികള്‍ ചെയ്യുന്നുണ്ട്.എന്നാല്‍ വിഡിസതീശന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പറയുന്നത് പറവൂരിലും മറ്റുമുള്ള ഉള്‍പ്രദേശങ്ങളില്‍ ഇനിയും അനേകം ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ്.
കുട്ടനാട് ഇനിയും വീടുവിട്ട് വരാന്‍ മടിക്കുന്നവരെ ബലംപ്രയോഗിച്ച് പുറത്തെത്തിക്കാനാണ് തീരുമാനം.അവിടത്തെ 95 ശതമാനം ആളുകളെയും രക്ഷപ്പെടുത്തി പറത്തെത്തിച്ചുകഴിഞ്ഞു.ട്രെയിന്‍ ഗതാഗതം ഇന്ന് മുതല്‍ കൂടുതല്‍ കാര്യക്ഷമമാകും.ഷൊര്‍ണ്ണൂര്‍- തൃശൂര്‍ റൂട്ടില്‍ രാവിലെ പത്ത് മണി മുതല്‍ ഭാഗികമായി ട്രെയിന്‍ സര്‍വ്വീസ് നടത്തും. ആലുവ, പറവൂര്‍ മേഖലയില്‍ ഗതാഗതം പൂര്‍ണമായും പുനഃരാരംഭിച്ചു. ആലുവ മാര്‍ത്താണ്ഡവര്‍മ പാലം വഴിയാണ് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി തുടങ്ങുകയും ചെയ്തു.എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്.അതേസമയം, ഇടപ്പള്ളി ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി പുനഃരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല