കോഴിക്കോട്:രണ്ടാമൂഴം സിനിമയാക്കാനുള്ള സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.എംടിയുമായി ഒത്തുതീര്‍പ്പിന് മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന് ശ്രീകുമാര്‍ മേനോന്റെ അപ്പീല്‍ ഫാസ്ട്രാക്ക് കോടതിയും തള്ളി.കേസ് തീരും വരെ തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയുള്ള കോടതി ഉത്തരവും നിലനില്ക്കും.
മധ്യസ്ഥന്‍ വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം മുന്‍സിഫ് കോടതി നേരത്തെ തള്ളിയിരുന്നു.തുടര്‍ന്നാണ് ശ്രീകുമാര്‍ മേനോന് അപ്പീലുമായി ഫാസ്റ്റ്ട്രാക്ക് കോടതിയെ സമീപിച്ചത്.
നാല് വര്‍ഷം മുന്‍പാണ് എംടി രണ്ടാമൂഴം തിരക്കഥ സിനിമയാക്കാന്‍ ശ്രീകുമാര്‍ മേനോനെ ഏല്‍പ്പിച്ചത്.കരാര്‍ പ്രകാരം മൂന്നു വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങേണ്ടതായിരുന്നു.എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്.
ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെയാണ് രണ്ടാമൂഴം വാര്‍ത്തകളില്‍ നിറഞ്ഞത്.മോഹന്‍ലാല്‍ ഭീമന്റെ കഥാപാത്രമാകുന്ന സിനിമയില്‍ ബോളിവുഡിലെയടക്കം മുന്‍ നിര താരങ്ങള്‍ അണിനിരക്കുമെന്നായിരുന്നു.എന്നാല്‍ ചിത്രീകരണം െവെകിയതോടെ കേസും കോടതിയുമായി രണ്ടാമൂഴം സിനിമ പാതിവഴിയിലുമായി.