തൃശൂര്‍: റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് രാജീവിന്റെ കൊലപാതകത്തില്‍ കുറ്റം ചെയ്തത് താനല്ലെന്നും ആദ്യത്തെ നാല് പ്രതികള്‍ക്ക് സംഭവിച്ച കൈയബദ്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അറസ്റ്റിലായ അഡ്വ. സി.പി ഉദയഭാനു.

രാജീവുമായി ഭൂമി ഇടപാടുകളുണ്ടായിരുന്നുവെന്നും രോഖകളില്‍ ഒപ്പിട്ട് വാങ്ങാന്‍ മാത്രമായിരുന്നു താന്‍ പറഞ്ഞിരുന്നതെന്നും ഉദയഭാനു സമ്മതിച്ചു. എന്നാല്‍, സി.പി ഉദയഭാനു നുണകള്‍ ആവര്‍ത്തിക്കുന്നതായി പോലീസ് വ്യക്തമാക്കി.

ശാസ്ത്രീയമായ തെളിവുകളുടെ പശ്ചാത്തലത്തിലാണ് ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നത്. ഉച്ച തിരിഞ്ഞ് മെഡിക്കല്‍ പരിശോധനക്ക് ശേഷം ഉദയഭാനുവിനെ ചാലക്കുടി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നത്.