ദില്ലി:രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്.മുന്‍ വര്‍ഷങ്ങളേക്കാള്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് ദില്ലിയില്‍ റിപ്പബ്ലിക്ദിന പരേഡ് നടക്കുക.ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ റമഫോസയാണ് റിപ്പബ്ലിക്ദിനാഘോഷത്തിന്റെ മുഖ്യാതിഥിയാവും.കശ്മീരില്‍ തീവ്രവാദികളോടേറ്റുമുട്ടുന്നതിനിടെ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്‌കാരം ഇന്ന് സമര്‍പ്പിക്കും. നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യ മരണാനന്തര ബഹുമതിയായി അശോക് ചക്ര ഏറ്റുവാങ്ങിയശേഷമായിരിക്കും ചടങ്ങുകളിലേക്കു കടക്കുക. തുടര്‍ന്ന് രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും.
രാജ്പഥില്‍ നടക്കുന്ന പരേഡില്‍ നാവിക സേനാംഗങ്ങളുടെ സംഘത്തെ നയിക്കുന്നത് മലയാളിയായ ലഫ്റ്റനന്റ് അംബിക സുധാകരനാണ്. നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന കമാന്‍ഡര്‍ എം കെ എസ് നായരുടെ മകളാണ് കണ്ണൂര്‍ സ്വദേശിയായ അംബിക. പാലക്കാട് സ്വദേശിയായ സഞ്ജയും പരേഡലുണ്ട്.മലയാളിയായ അസിസ്റ്റന്റ് കമാന്‍ഡന്റ് ജിതിന്‍ ബി രാജ് ്‌റെയില്‍വേ സംരക്ഷണസേനയെ നയിക്കും.
ദില്ലിയില്‍ അതീവസുരക്ഷയാണൊരുക്കിയിരിക്കുന്നത്.25,000 സുരക്ഷാ ഉദ്യോഗസ്ഥരും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം ദേശീയപതാക ഉയര്‍ത്തും.ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും