സാമ്പത്തിക മാന്ദ്യം മറികടക്കാൻ ആദ്യം വേണ്ടത് രാജ്യത്തു സാമ്പത്തികമാന്ദ്യമുണ്ടെന്നു സർക്കാർ അംഗീകരിക്കുകയാണ് എന്ന് സാമ്പത്തിക വിദഗ്ധനും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻസിങ് അഭിപ്രായപ്പെട്ടു .ചരക്കു സേവന നികുതി തിടുക്കത്തിൽ നടപ്പിലാക്കിയതിനെ മൻമോഹൻ വിമർശിച്ചു. ചരക്കു സേവന നികുതി ഏകീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത് .അങ്ങനെ തീരുമാനിക്കുകയാണെങ്കിൽ തൽക്കാലം സർക്കാരിന്റെ വരുമാനത്തിൽ കുറവുണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് നേട്ടമാകും .
കർഷകമേഖല പുനരുദ്ധരിക്കണം ,ഗ്രാമീണ മേഖലയിൽ ഉപഭോഗം വർധിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം .ഇതിനുള്ള മാർഗ്ഗങ്ങൾ സർക്കാരിന് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പത്രികയിൽ നിന്നും കണ്ടെത്താം.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന റ്റെക്സറ്റൈൽസ്,വാഹനം ,ഇലക്ട്രോണിക്‌സ്,നിർമ്മാണ മേഖല എന്നിവ പുനരുജ്ജീവിപ്പിക്കുക .
കയറ്റുമതി ശക്തിപ്പെടുത്തണം .കയറ്റുമതിക്കായി രാജ്യം കൂടുതൽ മേഖലകൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു .രാജ്യത്തിൻറെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം എന്നും സിങ് അഭിപ്രായപ്പെട്ടു .
ഹിന്ദു ബിസിനസ് ലൈൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തിനായി ഇത്രയും നിർദേശങ്ങൾ മൻമോഹൻസിങ് മുന്നോട്ടു വച്ചത്‌.ഇപ്പോൾ നടപടി തുടങ്ങിയാലും പ്രതിസന്ധിയിൽ നിന്നും കരകയറാൻ വർഷങ്ങൾ എടുക്കും എന്ന സിംഗിന്റെ പരാമർശം സാമ്പത്തികമാന്ദ്യത്തിന്റെ ആഴം വ്യക്തമാക്കുന്നു .