ഗുജറാത്ത്: ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പട്ടേല്‍, ഒ ബി സി വിഭാഗങ്ങള്‍ ധാരാളമുള്ള ബിജെപിയുടെ ശക്തികേന്ദ്രമായ വടക്ക് ഗുജറാത്തിലൂടെയാണ് രാഹുലിന്റെ യാത്ര. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപം നല്‍കും.

രാഹുല്‍ ഗുജറാത്തിലെമ്പാടും നടത്തുന്ന നവസര്‍ജന്‍ യാത്രയുടെ നാലാം ഘട്ടമാണ് ഇന്ന് തുടങ്ങുന്നത്. ഗാന്ധിനഗര്‍, സാബര്‍കാന്ത, ബാനസ്‌കന്ത എന്നീ ജില്ലകളിലൂടെയാണ് ആദ്യദിനത്തിലെ പര്യടനം. പാട്ടിദാര്‍ സമുദായവും കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ച ഈ മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായേക്കും. ബാനസ്‌കന്തയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ റാലികളില്‍ അണികളെ നിറയ്ക്കുമെന്ന് വ്യക്തമാക്കി.