കൊച്ചി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കഠിനാധ്വാനിയാണെന്നും രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ അംഗീകാരം ലഭിക്കുമെന്നും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ശ്രമിക്കുകയെന്നതാണ് പ്രധാനം. രാഷ്ട്രീയം പ്രവചിക്കാനാവാത്ത ഒരു തൊഴിലാണ്. എന്തൊക്കെയാണ് സംഭവിക്കുകയെന്ന് പറയാനാവില്ല. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ, ക്രമസമാധാന നിലയും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.