ദില്ലി:റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ച കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചില്ല.ഫ്രഞ്ച് സര്‍ക്കാര്‍ ഇടപാടിന് സോവറിന്‍ ഗ്യാരന്റി നല്‍കുന്നില്ലെന്ന കാര്യവും അറിയിച്ചില്ല.റഫാല്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ചര്‍ച്ച നടത്തിയെന്ന് ഇന്നലെ ദ ഹിന്ദു പുറത്തു വിട്ടതിനു പിന്നാലെയാണ് ചര്‍ച്ചയുടെ വിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചില്ലെന്ന വിവരവും പുറത്തുവരുന്നത്.
കരാര്‍ ചര്‍ച്ചകളുടെ ഉത്തരവാദിത്തം പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഏഴംഗ സംഘത്തിനെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.ഏഴംഗ സംഘം നടത്തിയ സമാന്തര ചര്‍ച്ചയില്‍ സോവറിന്‍ ഗ്യാരന്റി വേണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ഫ്രഞ്ച് സര്‍ക്കാര്‍ ഇടപാടിന് സോവറിന്‍ ഗ്യാരന്റി നല്‍കുന്നില്ലെന്ന കാര്യ അറിയിച്ചിരുന്നു.ഈ വിവരം സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചില്ല.
റഫാലില്‍ കേന്ദ്രത്തിനെതിരെ വലിയ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. ഇന്ന് വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും.