ന്യൂഡല്‍ഹി:റഫാല്‍ ഇടപാടില്‍ പ്രധാമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവായി മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കത്ത് പുറത്ത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി ഫ്രഞ്ച് സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്നും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് ദോഷകരമാകുമെന്നും മുന്‍ പ്രതിരോധ സെക്രട്ടറി മോഹന്‍കുമാര്‍ എഴുതിയ കത്ത് ദ ഹിന്ദു പത്രമാണ് പുറത്തുവിട്ടത്. 2015-ല്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനാണ് മോഹന്‍കുമാര്‍ കത്തയച്ചിരിക്കുന്നത്.
എന്നാല്‍ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും കുറിപ്പില്‍ നിഷ്‌കര്‍ഷിക്കുന്നു. 2018 ഒക്‌ടോബറില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഏഴംഗ സംഘമാണ് റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതെന്നാണ് പറയുന്നത്.ഈ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപ്പെട്ടതായി പരാമര്‍ശവുമല്ല.