തിരുവനന്തപുരം:”ബിജെപിക്കാരുടെ ശ്രദ്ധയ്ക്ക്…നാളെ ഒടിയന്‍ കാണാന്‍ പോകുന്നവരെ തടഞ്ഞാല്‍ മുഖം നോക്കാതെ തല്ലുമെന്ന് മോഹന്‍ലാല്‍ ഫാന്‍സിന്റെ മുന്നറിയിപ്പ്…”ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന ഒടിയന്‍ റിലീസ് ചെയ്യുന്ന നാളെ ഹര്‍ത്താല്‍ വച്ച ബിജെപിയെ പൊങ്കാലയിട്ട് കലിപ്പ്‌
തീര്‍ത്ത് മോഹന്‍ലാല്‍ ആരാധകര്‍.ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ പാര്‍ട്ടിക്കും നേതാക്കന്‍മാര്‍ക്കും തെറി വിളിയുടെ പൂരമാണ്.
‘ഞാനൊരു ബിജെപി അനുഭാവിയാണ്. അതിലുപരി ലാലേട്ടന്റെ ആരാധകനുമാണ്. അതിനാല്‍ ഒടിയന്റെ റിലീസ് ദിവസം ഹര്‍ത്താല്‍ വെക്കുന്നതിനോട് യോജിപ്പില്ല’എന്ന് കമന്റിട്ടവരുമുണ്ട്.എന്നാല്‍ ‘ഞങ്ങള്‍ ബിജെപിക്കാര്‍ ഹര്‍ത്താല്‍ വച്ചാല്‍ ഒരു ഊള ഫാന്‍സിനും അതു തടുക്കാന്‍ കഴിയില്ല’എന്നാണ് ബിജെപിക്കാര്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് കൊടുത്ത മറുപടി.
അതേസമയം ഒടിയന്‍ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ അറിയിച്ചു. മുന്‍നിശ്ചയിച്ചത് പോലെ തന്നെ നാളെ പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണെന്ന് ഫേസ്ബുക്ക് പേജിലുടെയാണ് അറിയിച്ചിരിക്കുന്നത്.