പരസ്യമായി തങ്ങളുടെ പ്രണയത്തെക്കുറിച്ച്
വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പ്രണയം പങ്കുവയ്ക്കുകയാണ് ഇണപ്രാവുകളായ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കാമുകൻ വിഘ്നേഷ് ശിവനും. ഇവരുടെയും സോഷ്യൽ മീഡിയ സാന്നിദ്ധ്യം ഇന്റർനെറ്റിൽ വൈറലാണ്.
ഷൂട്ടിങ് തിരക്കുകൾക്ക് താൽക്കാലിക അവധി നൽകി ഇരുവരും ഗ്രീസിലാണിപ്പോൾ.
ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ മലയാള ചലച്ചിത്രം ലവ് ആക്ഷൻ ഡ്രാമയാണ് നയൻ ഒടുവിൽ അഭിനയം പൂർത്തിയാക്കിയ സിനിമ. രജനികാന്തിന്റെ ദർബാറിലെ ആദ്യ ഷെഡ്യൂളും പൂർത്തിയാക്കിയാണ് ലേഡി സൂപ്പർസ്റ്റാർ കാമുകനുമൊത്ത് വിദേശപര്യടനത്തിന് പുറപ്പെട്ടത്. പാരിസിലെ ട്രിപ്പിനുശേഷം ഇപ്പോൾ ജോഡികൾ ഗ്രീസിലെ സാന്റോറിനി നഗരത്തിലാണ്.
പോടാ പോടീ ചിത്രത്തിലൂടെ സംവിധായകനായ കാമുകൻ വിഘ്നേഷ് ശിവനെ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് മലയാളിയായ താരം പരിചയപ്പെടുന്നത്. ശിവകാർത്തികേയൻ നായകനാകുന്ന തന്റെ അടുത്ത ചിത്രമൊരുക്കുന്ന തിരക്കിനിടയിലാണ് വിഘ്നേഷ് കാമുകിയുമൊത്ത് ചെന്നൈ നഗരത്തിന്റെ ചൂടിൽ നിന്നും ബ്രേക്ക് എടുത്ത് യൂറോപ്പിലേക്ക് തിരിച്ചത്.