ചെന്നൈ:ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം മല്‍സരിക്കുമെന്ന് പാര്‍ട്ടി സ്ഥാപകന്‍ കമല്ഹാസന്.തെരഞ്ഞെടുപ്പില്‍ ശക്തമായി പോരാടുമെന്നും ചെന്നൈയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഒരു കമ്മിറ്റി ഉടന്‍ തന്നെ കൂടും.തമിഴ്നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും തന്റെ പാര്‍ട്ടി ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ഫെബ്രുവരിയിലാണ് കമല്ഹാസന് തന്റെ പാര്‍ട്ടിയായ ‘മക്കള്‍ നീതി മയ്യം’ പ്രഖ്യാപിച്ചത്.