തിരുവല്ല:ഓരോ കുടുംബങ്ങളില്‍ നിന്നുമാണ് ലോക സമാധാനം സൃഷ്ടിക്കപ്പെടുന്നതെന്ന് മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത.
ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ നേതൃത്വത്തിൽ സഭാ ആസ്ഥാനത്ത് നടന്ന ലോക സമാധാന ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപോലീത്ത.
ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം സഹായമെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു.ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം ഭദ്രാസന സെക്രട്ടറി ഫാദർ റെജി.കെ തമ്പാൻ, അഡ്മിനിസ്ട്രേറ്റർ ഫാദർ: ജെ.യേശുദാസ് , ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം ഇടവക വികാരിയും ഡോറാ ട്രസ്റ്റ് ഡയറക്ടറുമായ ഫാദർ ഷിജു മാത്യൂ ,പി.ആർ.ഒ: സിബി സാം തോട്ടത്തിൽ,യൂണിവേഴ്സൽ റിക്കോർഡ് ഫോറം ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള, പി.ഡി.മാത്യൂ, സക്കറിയ പി.എസ് ,റോബി ജയിംസ് എന്നിവർ പ്രസംഗിച്ചു.
ലോകസമാധാനത്തിന് വേണ്ടി പ്രയത്നിക്കണമെന്നും യുദ്ധ രഹിത സമൂഹത്തിന് വേണ്ടി നിലകൊള്ളുവാൻ ഓരോരുത്തരും സമാധാനത്തിന്റെ പ്രചാരകരാകണമെന്നും ഉദ്ബോദിപ്പിച്ചു കൊണ്ട് മെത്രാപോലീത്ത വെള്ളരി പ്രാവിനെ ആകാശത്തേക്ക് പറപ്പിച്ചു.