വട്ടിയൂർക്കാവിൽ മത്സരം തുടങ്ങും മുൻപേ നാണം കേട്ട് ബി ജെ പി
വട്ടിയൂർക്കാവ് :ആദ്യം ഒ. രാജഗോപാൽ പറഞ്ഞു വട്ടിയൂർക്കാവിൽ സ്ഥാനാർഥി കുമ്മനം രാജശേഖരൻ തന്നെ .കുമ്മനം മത്സരിക്കാൻ സമ്മതിച്ചതായും രാജഗോപാൽ പറഞ്ഞു .പിന്നീട് പത്രപ്രവർത്തകർ കുമ്മനത്തിന്റെ കണ്ടെത്തി ചോദിച്ചപ്പോൾ അദ്ദേഹവും മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചു .പക്ഷെ ബി ജെ പി സ്ഥാനാർഥിപ്പട്ടിക പുറത്തിറങ്ങിയപ്പോൾ കുമ്മനമല്ല സുരേഷാണ് ബി ജെ പി സ്ഥാനാർഥി .
ബി ജെ പിയിലെ കടുത്ത ഗ്രൂപ്പിസം മാത്രമല്ല കുമ്മനം സ്ഥാനാർത്ഥിയാകാത്തതിന് പിന്നിൽ.ബി ജെ പി ക്കു മുൻപിൽ നിരവധി പ്രശ്നങ്ങൾ വേറെയുമുണ്ട് .ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ കനത്ത തോൽവി ബി ജെ പി നേതൃത്വത്തിന്റെ ആത്മവിശ്വാസത്തിനു മേൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട് .ഒരു ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ അടുത്ത ഇലക്ഷനിൽ മാത്രമേ നേതാക്കൾ ആ മണ്ഡലത്തിൽ എത്തൂ എന്നത് മണ്ഡലത്തിലെ ജനങ്ങളിൽ കടുത്ത അവമതിപ്പുണ്ടാക്കി എന്നാണു വിലയിരുത്തൽ .പാലായിൽ ബി ജെ പിയുടെ വോട്ടു കുറഞ്ഞതും ഒരു സൂചനയാണ് .സംസ്ഥാനത്തൊട്ടാകെ ഇപ്പൊ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ബി ജെ പിക്ക് അനുകൂലമല്ല എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ .