അജ്മാന്‍:ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ അറസ്റ്റില്‍.യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് നല്‍കിയെന്നാണ് കേസ്.പത്തുവര്‍ഷം മുന്‍പാണ് ചെക്ക് നല്‍കിയത്.കേസ് ഒത്തുതീര്‍ക്കാമെന്നു പറഞ്ഞ് പരാതിക്കാരന്‍ കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ തുഷാറിനെ വിളിച്ചു വരുത്തിയശേഷമാണ് അറസ്റ്റ് ചെയ്യിച്ചത്. തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലിലാണ്.
പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് പരാതിക്കാരന്‍.ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് വന്ന് തുഷാര്‍ രാഷ്ട്രീയരംഗത്ത് സജീവമായി. ഇതിനിടെ പലതവണ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറി.തുടര്‍ന്നാണ് നാസിര്‍ തുഷാറിനെ ഗള്‍ഫിലേക്ക് വിളിച്ചു വരുത്തി കുടുക്കിയത്.
തുഷാറിനെ മനപൂര്‍വം കുടുക്കിയതാണെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും.ര ക്ഷപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായവും തേടിയിട്ടുണ്ട്.