തിരുവനന്തപുരം: സംസ്ഥാന വനംവകുപ്പില്‍ രണ്ട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍മാരെക്കൂടി നിയമിച്ചു. 1987ബാച്ചിലെ ഐ.എഫ്.എസ് ഓഫീസര്‍മാരായ കെ.എ മുഹമ്മദ് നൗഷാദ്, അനിരുദ്ധ്കുമാര്‍ ധര്‍ണി എന്നിവര്‍ക്കാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായി പ്രമോഷന്‍ ലഭിച്ചത്.
മുഹമ്മദ് നൗഷാദ് സാമൂഹിക വനവത്ക്കരണ വിഭാഗത്തിലും  ധര്‍ണി ഫോറസ്റ്റ് മാനേജ്‌മെന്റ് വിഭാഗത്തിെന്റയും ചുമതല വഹിക്കും. രസതന്ത്രത്തില്‍ ബിരുദാനന്ത ബിരുദ ധാരിയായ നൗഷാദ് തൃശ്ശൂര്‍ ജില്ലയിലെ  പന്നിത്തടം സ്വദേശിയാണ്. വയനാട്, മൂന്നാര്‍, റാന്നി എന്നീ ഡിവിഷനുകളില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായും കൊല്ലം സതേണ്‍സര്‍ക്കിള്‍ കണ്‍സര്‍വേറ്ററായും സതേണ്‍ റീജ്യണ്‍ സോഷ്യല്‍ഫോറസ്ട്രി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 
ഐ.ഐ.ടി ഡല്‍ഹിയില്‍ നിന്നും സിവില്‍എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ധര്‍ണി ഡെറാഡൂണ്‍ സ്വദേശിയാണ്. പറമ്പികുളത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, കേരളാ കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍, കേരളാ ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി എന്നീ നിലകളിലും ഭോപ്പാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ്ില്‍ പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.