തിരുവനന്തപുരം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് ഔദ്യോഗിക അംഗീകാരം. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച വുമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിച്ചത്. സംഘടനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി പത്മപ്രിയ ട്വിറ്ററില്‍ കുറിച്ച വാക്കുകളിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ഈ കൂട്ടായ്മ തനിക്കും മലയാള സിനിമയിലെ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ടതാണെന്നും പത്മപ്രിയ കുറിച്ചു.
[toggle state=”open” ]
Happy Birthday @WCC_Cinema , we are here to stay. 1st Nov 2017, will mean so much to me and all us women in Malayalam cinema! pic.twitter.com/Nb7vyRDbSb
— Padmapriya (@padmprya) November 1, 2017
[/toggle]
മലയാളത്തിലെ പ്രമുഖ നടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് സിനിമക്കകത്ത് വനിതാ കൂട്ടായ്മ എന്ന ആശയം രൂപപ്പെട്ടത്. നടിമാരും സംവിധായകരും ഉള്‍പ്പെടുന്ന വനിതകള്‍ ആണ് കൂട്ടായ്മയിലുള്ളത്. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന. ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്. നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് സംഘടനയില്‍ അംഗത്വമുണ്ട്.