കല്‍പ്പറ്റ:വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച തുഷാറിന്റെ പ്രചരണത്തില്‍ ബിജെപി ആത്മാര്‍ത്ഥത കാണിച്ചില്ലെന്ന് ബിഡിജെഎസ്.എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണം കേന്ദ്ര നേതാക്കളെത്തി കൊഴുപ്പിച്ചപ്പോള്‍ നിര്‍മല സീതാരാമനൊഴികെ ബിജെപിയുടെ കേന്ദ്രനേതാക്കളൊന്നും വയനാട്ടിലെത്താതിരുന്നതില് ബിഡിജെഎസില്‍ കടുത്ത അമര്‍ഷമുണ്ട്.തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ ഏകോപനമുണ്ടായില്ലെന്ന് ബിഡിജെഎസ് ആരോപിക്കുന്നു.
എന്‍.ഡി.എ സംവിധാനം കേരളത്തില്‍ ഫലപ്രദമല്ലെന്ന് ബി.ഡി.ജെ.എസ് വയനാട് ജില്ലാ പ്രസിഡന്റ് എന്‍.കെ ഷാജി പറഞ്ഞു. പ്രവര്‍ത്തിക്കാതെ ബിജെപി നേതാക്കള്‍
മാറി നിന്നെന്നും ഇവരുടെ നിസ്സംഗത തെരഞ്ഞെടുപ്പു പ്രചരണത്തിലെ ആവേശം ചോര്‍ത്തിയെന്നും ബിഡിജെഎസ് പറയുന്നു.