ബത്തേരി: വയനാട്ടില്‍ കഴിഞ്ഞ ദിവസം മൂന്നു വനപാലകരെ ആക്രമിച്ച കടുവ കെണിയിലായി. ഇന്ന് രാവിലെയാണ് കടുവ വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയത്.കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളെ കടുവ അക്രമിച്ചിരുന്നു.തുടര്‍ന്ന് മനുഷ്യരെയും ആക്രമിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വനം വകുപ്പ് കടുവയെ പിടിക്കാന്‍ കെണി വെച്ചത്.
ഒരു കണ്ണിന് കാഴ്ചയില്ലാത്ത കടുവയുടെ കൈകാലുകളില്‍ ആഴത്തിലുള്ള മുറിവുണ്ട്.വയനാട്ടില്‍ കടുവയെ ചികില്‍സിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ പ്രഥമചികില്‍സ നല്‍കിയ ശേഷം തിരുവനന്തപുരം മൃഗശാലയിലെത്തിക്കാനാണ് തീരുമാനമെന്നറിയുന്നു.
കടുവയ്ക്ക് പതിമൂന്ന് വയസ് പ്രായം വരും.കണ്ണിന് കാഴ്ചയില്ലാത്തതും പരിക്കുപറ്റിയതും കാരണം കടുവയ്ക്ക് കാട്ടില്‍ ഇരപിടിക്കാനാവില്ലെന്നും അതുകൊണ്ടാണ് നാട്ടിലെത്തിയതെന്നും വനംവകുപ്പ് ഉദേ്യാഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വനംവാച്ചര്‍ ഷാജന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.