പുല്‍പ്പള്ളി:വയനാട് പുല്‍പ്പള്ളിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെയുണ്ടായ വെടിയേറ്റ് ഒരാള്‍ മരിച്ചു.ഇയാളുടെ ബന്ധുവിന് ഗുരുതര പരുക്കേറ്റു. പുല്‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേല്‍ നിധിന് പത്മനാണ് മരിച്ചത്.വെടിയേറ്റ നിധിന്റെ പിതൃസഹോദരന് കിഷോറിനെ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചാര്‍ളി എന്നയാളാണ് വെടിവെച്ചത്.സംഭവത്തിനു ശേഷം ഇയാള്‍ വനത്തിലേക്കു രക്ഷപ്പെട്ടു.
നിരവധി കേസുകളില്‍ പ്രതിയായ ചാര്‍ളി നാട്ടിലെ സഎ്ഥിരം ശല്യക്കാരനാണെന്നു പറയപ്പെടുന്നു.ഇന്നലെ രാത്രിയില്‍ ഇയാള്‍ നിധിന്റെ വീട്ടുകാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് വഴക്ക് തീര്‍ത്തെങ്കിലും വീട്ടിലേക്ക് പോയ ചാര്‍ളി തോക്കുമായി തിരിച്ചെത്തി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ നിധിന് ഉടന്‍ മരിച്ചു. കിഷോറിന്റെ നില ഗുരുതരമാണെന്നു പറയപ്പെടുന്നു. ആതിരയാണ് മരിച്ച നിതിന്റെ ഭാര്യ.മൂന്ന് വയസുള്ള മകളുണ്ട്.പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.