ചെന്നൈ:ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 5.08 നാണ് വിക്ഷേപണം നടന്നത്.ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ വാഹനങ്ങളില്‍ ഒന്നായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിലാണ് ജിസാറ്റ് 29 വിക്ഷേപിച്ചത്.ഗാജാ ചുഴലിക്കാറ്റ് ഭീഷണി ഉണ്ടായിരുന്നെങ്കിലും വിക്ഷേപണം വിജയകരമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണിത്.3423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് -29ന് പത്തു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണുള്ളത്.ജമ്മുകശ്മീരിലും വടക്ക് കിഴക്കന്‍ മേഖലയിലും ഉള്‍പ്പടെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ വേഗത്തിലാക്കാന്‍ ജിസാറ്റ് 29 സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു.