തിരുവനന്തപുരം:വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തറപറ്റിച്ചത്.ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്റെ ഇന്നിംഗ്സ് 104 ല്‍ അവസാനിച്ചു.105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ധവാന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. ഇന്ത്യക്കായി 45 പന്തില്‍ നിന്ന് രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറിയും(63) വിരാട് കോലി 33 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.വിരാട് കോലി 29 ബോളില്‍ 33 റണ്‍സു നേടി.ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി.
56 ബോളില്‍ നിന്ന് 63 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ വിജയ ശില്പി.നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്.നേരത്തെ സ്കോര്‍ ബോര്‍ഡില്‍ വെറും രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറിയതേയില്ല.തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയുടെ മൂന്നാം വിജയമാണ് ഇത്.ഒരു മത്സരം വിന്‍ഡീസ് ജയിച്ചപ്പോള്‍ ഒരെണ്ണം ടൈയില്‍ കലാശിച്ചു.നാലുവിക്കറ്റുകള്‍ നേടി വിന്‍ഡീസിന്റെ തകര്‍ച്ചക്ക് വഴിവെച്ച ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നു സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പരമ്പരയിലെ താരമായി.