കൊച്ചി:ശബരിമല വിഷയത്തില്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയില്‍നിന്നും കണക്കിനു കിട്ടി.ശോഭയെ അതിരൂക്ഷമായി വിമര്‍ശിച്ച കോടതി 25000 രൂപ പിഴ ഈടാക്കിയ ശേഷം ഹര്‍ജി തള്ളുകയും ചെയ്തു.വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരി ഉന്നിയിച്ചതെന്നും കോടതി പറഞ്ഞു.ഹര്‍ജിക്കാരി എവിടെയും പരാതിയും നല്‍കിയിട്ടില്ല.നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നും കോടതി പറഞ്ഞു.
കോടതിയുടെ അതിരൂക്ഷ വിമര്‍ശനങ്ങളെത്തുടര്‍ന്ന് ശോഭ സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചു.മാപ്പ് ചോദിക്കുന്നുവെന്നും അവര്‍ കോടതിയെ അറിയിച്ചു.ശോഭാ സുരേന്ദ്രനില്‍ നിന്ന് പിഴയായി ഈടാക്കുന്ന 25,000 രൂപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ശബരിമലയിലെ പോലീസ് നടപടിയുമായി ബന്ധപ്പെട്ടാണ് ശോഭാസുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്.ശബരിമലയില്‍ കേന്ദ്രമന്ത്രിയേയും ജഡ്ജിയേയും തടഞ്ഞു.അയ്യായിരം അയ്യപ്പഭക്തരെ  അറസ്റ്റ് ചെയ്തു കളളക്കേസെടുത്തു.കെ.സുരേന്ദ്രനെ അനാവശ്യമായി അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട സെപ്റ്റംബര്‍ 29 മുതല്‍ പൊലീസ് അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കുന്നതിന് നടപടി വേണം. പൊലീസുകാരുടെ വീഴ്ച്ചയെക്കതിരെ നടപടി വേണം എന്നിങ്ങനെയാണ് ശോഭാ സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.