തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിനിര്‍മാണം തടസ്സപ്പെടുത്തി പ്രദേശവാസികള്‍ നടത്തിവരുന്ന സമരം പിന്‍വലിക്കാന്‍ തീരുമാനമായി. സമരം അവസാനിപ്പിച്ച ശേഷം മാത്രം ചര്‍ച്ചയെന്ന നിലപാട് ഇന്നലെ വൈകുന്നേരത്തോടെ ജില്ലാഭരണകൂടം തിരുത്തിയതാണ് സമരം അവസാനിക്കാന്‍ വഴി ഒരുങ്ങിയത്. വിഴിഞ്ഞം പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
ജില്ലാകളക്ടര്‍ കെ വാസുകിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ വിഴിഞ്ഞം പുന:രധിവാസപാക്കേജില് നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കുമെന്ന് സമരസമിതിക്ക് ഉറപ്പുനല്‍കി. മുക്കം സമരം തീര്‍ത്ത അലയൊലികള്‍ക്കിടയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറായതോടെയാണ് വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായിരിക്കുന്നത്.