ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ ക്ലാസ്മുറിയില്‍വച്ച് യുവാവ് വെട്ടിക്കൊന്നു. ചെന്നൈയില്‍ നിന്ന് 200 കിമീ അകലെ കടലൂര്‍ ജില്ലയില്‍ ഗായത്രി മെട്രിക്കുലേഷന്‍ സ്കൂളിലെ അധ്യാപികയായ എസ് രമ്യ (23)യാണ് മരിച്ചത്. ഇവരുടെ പരിചയക്കാരനായ രാജശേഖര്‍ കുട്ടികളാരും ഇല്ലാത്ത സമയത്ത് ക്ലാസ് മുറിയിലെത്തി രമ്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.കഴുത്തിനു വെട്ടേറ്റ രമ്യ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
ആറ് വര്‍ഷമായി രമ്യയെ അറിയാവുന്ന രാജശേഖരന് നിരവധി തവണ ഇവരോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും യുവതി നിരസിക്കുകയായിരുന്നു.തുടര്‍ന്ന് വിവാഹാവശ്യവുമായി രാജശേഖര്‍ രമ്യയുടെ മാതാപിതാക്കളെ സമീപിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ല.രമ്യയെ വിവാഹം ചെയ്തു നല്‍കിയില്ലെങ്കില്‍ ആത്മഹ്യ ചെയ്യുമെന്ന് കാണിച്ച് രമ്യയുടെ സഹോദരിക്ക് രാജശേഖര്‍ സന്ദേശം അയച്ചിരുന്നു.അതിനു പിന്നാലെയാണ് സ്കൂളിലെത്തിയ രാജശേഖര്‍ രമ്യയെ കൊലപ്പെടുത്തിയത്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രമ്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.