ദില്ലി:കേരളത്തില്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്‍നിര്‍ത്തി വിശ്വാസികളുടെ നഷ്ടപ്പെട്ട പിന്തുണ തിരിച്ചുകൊണ്ടുവരണമെന്ന് സിപിഎം കേന്ദ്രക്കമ്മറ്റി.അതെങ്ങനെ വേണമെന്ന കാര്യം സംസ്ഥാനഘടകം ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു.ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ പിന്തുണ പാര്‍ട്ടിക്കു നഷ്ടമായെന്ന് വിലയിരുത്തിയ യോഗം തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ മറികടക്കാന്‍ 11 ഇന കര്‍മ്മപരിപാടികള്‍ക്കും രൂപം നല്‍കി.
പാര്‍ട്ടിയില്‍ നിന്ന് വഴിമാറിയ വോട്ടര്‍മാരെ തിരിച്ചു കൊണ്ടുവരും. കേരളത്തില്‍ വിശ്വാസികളെ സാഹചര്യം ബോധ്യപ്പെടുത്തി കൂടെ നിര്‍ത്തും.സംഘടനാ ദൗര്‍ബല്യം മറികടന്ന് പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനും ബിജെപിക്ക് എതിരെ മതേതര കൂട്ടായ്മ ശക്തമാക്കാനും തീരുമാനമായി.