തിരുവല്ല: പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം ജനങ്ങളിൽ വളർത്തിയെടുക്കുന്നതിന് ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിക്ക് പിന്തുണയുമായി പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശവുമായി വീടുകളിലേക്ക് തുണി സഞ്ചിയുമായി ബിലീവേഴ്സ് ചർച്ച് യൂത്ത് ഫെലോഷിപ്പ്.
സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിരണം അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ ജനുവരി 15ന് 4 മണിക്ക് നിർവഹിക്കും.ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാദർ റജി കെ.തമ്പാൻ അധ്യക്ഷത വഹിക്കും.
പ്രകൃതിയെ സ്നേഹിക്കുവാനും സംരംക്ഷിക്കുവാനും ആഹ്വാനം ചെയ്യുന്നതോടൊപ്പം ഓരോ വീട്ടിലും പ്ലാസ്റ്റിക്കിനെതിരെ ബോധവത്ക്കരണം നടത്തി ലഘുലേഖ വിതരണം ചെയ്യുന്നതിനും പ്ലാസ്റ്റിക്ക് ബാഗിന് പകരം തുണി സഞ്ചി വീടുകളിൽ വിതരണം ചെയ്യുന്നതിനും വിവിധ കുടുംബങ്ങളിൽ നിന്നും ഫലവൃക്ഷതൈകകളും പച്ചക്കറി വിത്തുകളും ശേഖരിച്ച് പരസ്പരം പങ്കുവെച്ച് ജൈവകൃഷിയിലൂടെ അവശ്യമായ ഫലങ്ങളും പച്ചക്കറികളും ഉണ്ടാക്കുകയാണ് ‘ ഗ്രീൻ ക്ലബ് ‘ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇടവക വികാരി ഫാദർ ഷിജു മാത്യു അറിയിച്ചു.
ഡോ. ജോൺസൺ വി ഇടിക്കുള (ചെയർമാൻ)അജോയ് വർഗ്ഗീസ് (ജനറൽ കൺവീനർ) അനീഷ് ജോൺ (കൺവീനർ) പോൾ വർഗ്ഗീസ് ,ബിജി വർഗ്ഗീസ് (കോർഡിനേറ്റഴ്സ് ) അനിത ചാക്കോ (സെക്രട്ടറി ) ഷിബു ചെറിയാൻ (ട്രഷറാർ) ആയി ഉള്ള 21 അംഗങ്ങൾ അടങ്ങുന്നതാണ് ഗ്രീൻ ക്ലബ്.