മലപ്പുറം:വണ്ടൂരില്‍ മൂന്നര വയസ്സുകാരിക്ക് ക്രൂരമര്‍ദനമേറ്റു. കുഞ്ഞിന്റെ വല്യമ്മ (അമ്മയുടെ അമ്മ) യാണ് മര്‍ദിച്ചത്. ദിവസങ്ങളോളം കുഞ്ഞിനെ ഇവര്‍ പട്ടിണിക്കിടുകയും ചെയ്തു.നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കുട്ടിക്ക് മര്‍ദനമേല്‍ക്കുന്ന കാര്യം പുറംലോകമറിയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ സംരക്ഷണ കേന്ദത്തിലേക്കു മാറ്റി.
കുട്ടിയുടെ കൈയിലും കഴുത്തിലും അടിയേറ്റ പാടുകളുണ്ട്.സ്ഥിരമായി മര്‍ദനമേല്‍ക്കുന്നതും പട്ടിണിക്കിടുന്നതും കാരണം കുട്ടി അവശനിലയിലാണ്.