അസം:ബീഫിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം.അസമില്‍ ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു.
ബിശ്വനാഥ് ജില്ലയില്‍ കച്ചവടക്കാരനായ ഷൗക്കത്ത് അലി(68) യെയാണ് ആള്‍കൂട്ടം ആക്രമിച്ചത്.മര്‍ദിച്ചശേഷം പന്നിയിറച്ചി തീറ്റിക്കുകയും ചെയ്തു.ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. ഷൗക്കത്തലിയുടെ ബന്ധുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഇതിനോടകം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെളിയില്‍ ഇരിക്കുന്ന ഷൗക്കത്തിനോട് ബീഫ് വില്‍ക്കാന്‍ ലൈസന്‍സുണ്ടോ, ബംഗ്ലാദേശി ആണോ? ദേശീയ പൗരത്വ പട്ടികയില്‍ പേരുണ്ടോ? എന്നിങ്ങനെ ചോദ്യങ്ങള്‍ ചോദിക്കുന്നും പിന്നീട് ഇദ്ദേഹത്തെ മുട്ടുകാലില്‍ ഇരുത്തി ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തി പന്നിയിറച്ചി കഴിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരുക്കേറ്റ ഷൗക്കത്ത് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.