ദില്ലി:രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് വീണ്ടും മിഗ് 21 പോര് വിമാനം പറത്തി.പത്താന്‍കോട്ടെ തിരിച്ചടിക്കു പിന്നാലെ മിഗ് 21 പോര് വിമാനം തകര്‍ന്നാണ് അഭിനന്ദന് വര്ധമാന് പാക്കിസ്ഥാന്റെ പിടിയിലായത്.പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം തകര്‍ത്തശേഷമാണ് അഭിനന്ദന് പാക്കിസ്ഥാന്റെ പിടിയിലായത്. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം ചികില്‍സയും ആരോഗ്യ പരിശോധനകളും കഴിഞ്ഞാണ് അഭിനന്ദന് വീണ്ടും 21 പോര്‍വിമാനം പറത്തുന്നത്. ബെംഗളുരുവിലെ ഐഎഎഫ് എയ്റോസ്പേസ് മെഡിസിൻ വിഭാഗമാണ് പറക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് അനുവദിച്ചത്. അഭിനന്ദന് രാജ്യം വീര്‍ ചക്ര നല്കി ആദരിച്ചിരുന്നു.
പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നിന്നാണ് അഭിനന്ദന് വര്‍ത്തമാനും എയര്‍ ചീഫ് മാര്‍ഷലും ചേര്‍ന്ന് ഫൈറ്റര്‍ വിമാനം പറത്തിയത്. വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനൊപ്പം വിമാനത്തിലുണ്ടായിരുന്നു. മിഗ് 21 പൈലറ്റായ ബി എസ് ധനോവ 1999-ലെ കാര്‍ഗില്‍ യുദ്ധ സമയത്ത് പതിനേഴാം സ്ക്വാഡ്രണിന്റെ തലവനായിരുന്നു.