തിരുവനന്തപുരം:പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന് വി വി വസന്ത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും തീരുമാനിച്ചു.കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനും വസന്തകുമാറിന്റെ രണ്ട് മക്കളുടെയും പഠനച്ചെലവുകള്‍ വഹിക്കാനും സര്‍ക്കാര്‍ തീരുമാനമായി.
വസന്തകുമാറിന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയുമാണ് ധനസഹായമായി നല്‍കുന്നത്.