കൊച്ചി:ശബരിമലയില്‍ ആചാരലംഘനം നടത്തിയ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.ഇരുമുടി കെട്ടില്ലാതെ 18ാം പടി കയറി ആചാരലംഘനം നടത്തിയ ശങ്കര്‍ദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ശങ്കര്‍ദാസിനെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ദേവസ്വം ബോര്‍ഡ് അംഗമായി ചുമതലയേല്‍ക്കുമ്പോള്‍ നടത്തിയ സത്യപ്രതിജ്ഞ ശങ്കര്‍ദാസ് ലംഘിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം.ഹിന്ദു റിലീജ്യസ് ആക്ട് 31ാം വകുപ്പിന്റയും ലംഘനമാണിത്.
ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്ന സമയത്തായിരുന്നു മേല്‍ശാന്തിക്കൊപ്പം ദേവസ്വം ബോര്‍ഡ് പ്രതിനിധിയെന്ന നിലയില്‍ കെപി ശങ്കര്‍ദാസ് 18ാം പടി കയറിയത്.ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ താന്‍ ആചാരലംഘനം നടത്തിയില്ലെന്നും ചടങ്ങുകളുടെ ഭാഗമായി ക്ഷണപ്രകാരമാണ് പതിനെട്ടാം പടി കയറിയതെന്നും ശങ്കര്‍ ദാസ് പ്രതികരിച്ചിരുന്നു.