കൊച്ചി:ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യുവതികളായ മാധ്യമപ്രവര്‍ത്തകരെ അയയ്ക്കരുതെന്നാവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് ശബരിമല കര്‍മ്മസിമിതി കത്ത് നല്കി.ഭക്തരുടെ വികാരം മാനിച്ച് ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്നാണ് ആവശ്യം.സുപ്രീംകോടതി വിധിക്കെതിരെ സമരം ചെയ്യുന്ന സംഘപരിവാര്‍ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവയുടെ കൂട്ടായ്മയാണ് കര്‍മസമിതി.
വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാണ്.പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ സന്നിധാനത്തെത്തിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സുപ്രീംകോടതി വിധിക്കെതിരെ വന്ന പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുകയോ നില്ക്കാതിരിക്കുകയോ ആകാം എന്നാല്‍ പ്രതിഷേധങ്ങളെ മനസ്സിലാക്കി,അതിനനുസരിച്ച് പ്രവര്‍ത്തിക്കണം’- കര്‍മ്മസമിതി കത്തില്‍ വ്യക്തമാക്കി.കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര് കുമാറിന്റെ പേരിലാണ് കത്ത്.
സ്ത്രീപ്രവേശനവിധിക്കുശേഷം മാസപൂജയ്ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ ദേശീയ മാധ്യമങ്ങളിലെ അടക്കം വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.