തിരുവനന്തപുരം:ശബരിമലയിലെ ഇന്നലെ രാത്രി നടന്ന പ്രതിഷേധത്തില്‍ അറസ്റ്റിലായ 69 പേരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. മണിയാറിലെ ക്യാംപില്‍ നിന്നും വൈകീട്ട് 3 മണിയോടെയാണ് അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്‍ഡിലായവരെ എത്തിക്കുന്നതെന്നറിഞ്ഞതോടെ ജയിലിനു മുന്നിലും നാമജപപ്രതിഷേധവുമായി ഒരു സംഘമെത്തി.ഇവര്‍ ഇപ്പോഴും ജയിലിനുമുന്നില്‍ പ്രതിഷേധം തുടരുകയാണ്. പലരും ഇരുമുടിക്കെട്ടുകളുമായെത്തിയാണ് പ്രതിഷേധിക്കുന്നത്. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് നാമജപപ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.