പമ്പ:ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശിനികള് പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചിറങ്ങി.വെസ്റ്റ് ഗോദാവരി സ്വദേശി കൃപാവതി(42), നവോജാമ(26) എന്നിവരാണ് മല കയറാന്‍ എത്തിയത്.ആന്ധ്രയില്‍ നിന്നുള്ള സംഘത്തിനൊപ്പമാണ് ഇവര്‍ എത്തിയത്.മരക്കൂട്ടത്തുവെച്ചാണ് യുവതികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.ഇവരെ തടഞ്ഞ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഉച്ചയോടെയാണ് ഇവര്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയത്. കാനനപാതയിലേക്ക് കയറിയ ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് വനിതാ പൊലീസിന്റെ സഹായത്തോടെ താഴെ ഇറക്കുകയായിരുന്നു. പിന്നീട് ഇവരെ പൊലീസ് കണ്ട്രോള് റൂമിലേക്ക് മാറ്റി.യുവതികള്‍ പൊലീസ് കാണാതെ എങ്ങനെ മരക്കൂട്ടം വരെയെത്തി എന്നത് വ്യക്തമല്ല. ഇവര്‍ എത്തിയ കാര്യം പോലീസ് അറിഞ്ഞില്ലെന്നാണ് പറയുന്നത്.