തിരുവനന്തപുരം:സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, ശബരിമലയില്‍ പോയ സ്ത്രീകളുടെ വീട്ടില്‍ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്.പ്രശ്നങ്ങളുണ്ടാവുമ്പോള്‍ പോലീസ് കാഴ്ചക്കാരായി മാറി നില്‍ക്കുന്നത് ശരിയല്ലെന്നും
പോലീസ് നടപടികളെ വിമര്‍ശിച്ചുകൊണ്ട് വിഎസ് പറഞ്ഞു.
ശബരിമല കയറാനെത്തിയ യുവതികളുടെയെല്ലാം വീടിനു നേരെ ബിജെപിക്കാര്‍ ആക്രമണം നടത്തിയിരുന്നു. ഇന്ന് മല കയറാനെത്തിയ ബിന്ദുവിന്റെ കോഴിക്കോടെ വീടിനു മുന്നിലും കനകദുര്‍ഗയുടെ മലപ്പുറത്തെ വീടിനു മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ നാമജപപ്രതിഷേധം നടത്തിയിരുന്നു.