പത്തനംതിട്ട:ശബരിമലയിലെ സമരം അവസാനിപ്പിക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍.പുന:പരിശോധനാ ഹര്‍ജി നല്‍കിയാല്‍ സമരം നിര്‍ത്തുമോയെന്ന് സമരക്കാര്‍ വ്യക്തമാക്കണമെന്ന് എ പദ്മകുമാര്‍ ആവശ്യപ്പെട്ടു.
നാളെ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ചില സുപ്രധാന തീരുമാനങ്ങളുണ്ടാവുമെന്നും പദ്മകുമാര്‍ പറഞ്ഞു.അതേസമയം, സമരവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.